Friday, 27 November 2009

കൊച്ചി അറബിക്കടലിന്റെ റാണി


കേരളത്തിലെ ഒരു നഗരമാണ്‌ കൊച്ചി . ജനസംഖ്യകൊണ്ടു കേരളത്തിലെ ഏറ്റവും വലിയ നഗരസമൂഹവും ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റര്‍ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്ന് എറണാകുളവും പഴയ കൊച്ചിയില്‍പ്പെട്ട പ്രദേശങ്ങളും മൊത്തത്തില്‍ കൊച്ചി എന്ന പേരില്‍ ഭൂമിശാസ്ത്രപരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരില്‍ ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങള്‍‌ ഉള്‍‌പെട്ട ഒരു താലൂക്ക് നിലവില്‍ ഉണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂര്‍ ജില്ലകളുടെ ഭാഗങ്ങളുള്‍ക്കൊണ്ട് കൊച്ചി എന്ന പേരില്‍ കേരളപ്പിറവിക്കു മുന്‍പ്‌ ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു.

ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാര്‍ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാര്‍ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോര്‍ത്തുഗീസുകാര്‍ ‘ലിറ്റില്‍ ലിസ്ബണ്‍‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. ഒരു കാലത്ത്‌ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലില്‍ തീരത്തുള്ള പ്രകൃതി ദത്തമായ തുറമുഖമായിരുന്ന് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികള്‍, യഹൂദര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികള്‍ ഇവിടെ കടല്‍ കടന്നെത്തി.ജലം നിറഞ്ഞയിടങ്ങള്‍ എപ്പോഴും എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാറുണ്ട്. പുഴയായും കായലായും മുളങ്കൂട്ടങ്ങളും മുള്ളുവേലികളും അതിരിട്ട കുളങ്ങളായും ജലത്തിന്റെ ലോകം സ്വപ്നത്തില്‍ തിളങ്ങും. പക്ഷേ എന്റെ നാടായ തിരുവനന്തപുരത്തിന് ഈ സൗഭാഗ്യം ഏറെയില്ല. ശംഖുമുഖത്തോ കോവളത്തോ ചെന്നാല്‍ കടല്‍ കാണാം. പക്ഷേ, കടലില്‍ എപ്പോഴും ജലത്തിന് രൗദ്രഭാവമാണ്. അതിന്റെ അപാരത നമ്മെ പേടിപ്പെടുത്തും. കലങ്ങിക്കിടക്കുന്ന ഒരു ലോകമാണ് കൊച്ചി എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പല സംസ്‌കാരങ്ങളും തനിമകളും ചേര്‍ന്ന ദേശം. ചരിത്രം തന്നെയാണ് അതിനെ അങ്ങിനെയാക്കിയത്. കുലശേഖര പെരുമാളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും വാണ കൊച്ചി, എല്ലാവരില്‍ നിന്നും എന്തൊക്കെയോ സ്വീകരിച്ചിരിക്കണം. അങ്ങിനെ അറബിക്കടലിന്റെ റാണിയുടെ രക്തം സമ്മിശ്ര സംസ്‌കൃതിയുടേതായി. ഈ തീരത്തിന് ആരും അന്യരല്ല. എല്ലാവരേയും അവള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. അനുപമമായ ആതിഥേയത്വമാണ് കൊച്ചിയുടെ മുഖപ്രസാദം.
മറൈന്‍ഡ്രൈവാണ് കൊച്ചിയുടെ കസവുകര. ഫുട്പാത്തില്‍ പ്രഭാതസവാരിക്കാരുടെ തിരക്കാണ്.
പല രീതിയില്‍ പലതരത്തില്‍ ഉത്സാഹിച്ച് നടക്കുന്നവര്‍. ചിലര്‍ നടത്തത്തിനു ശേഷം മരച്ചുവട്ടിലിരുന്ന്, തണുത്ത കാറ്റേറ്റ് ശേഷിച്ച ഉറക്കം തീര്‍ക്കുന്നു. മഴവില്‍ പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കൊച്ചി നഗരത്തിനും കായലിനും നടുവില്‍ ഒരു ബിന്ദുവായതു പോലെ. ഉദയപ്രകാശത്തില്‍ നഗരം മുഴുവന്‍ ചുവന്നു കിടന്നു. കായലിന്റെ കവിളും തുടുത്തിരിക്കുന്നു.
കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപിനോളം സുന്ദരമായ ഒരിടം ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളു, കായലോളത്തിന്റെ കവിളില്‍ ഒരു പച്ചപ്പൊട്ട്. അതിലെ പ്രണയത്തിന്റെ വീടുകള്‍ (ഹണിമൂണ്‍ കോട്ടേജിനെ അങ്ങിനെ വിളിക്കാം എന്നു തോന്നുന്നു). ബോള്‍ഗാട്ടി എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് നൂറ്റാണ്ടുകളുടെ യാത്രയില്‍ ഏതോ വിദൂരദേശ യാത്രികന്‍ ഇട്ടു പോയ പേരായിരിക്കുമോ അത്? : മുളവുകാട് എന്ന സ്ഥലപ്പേരിന് ഡച്ചുകാര്‍ ഉച്ചരിച്ചതാണ് ബോള്‍ഗാട്ടി. (1744-ല്‍ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് നിര്‍മിച്ചത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.)
ഫോര്‍ട്ട് കൊച്ചി.

എറണാകുളം ജില്ലയിലുള്ള ഒരു വിനോദസഞ്ചാര പട്ടണമാണ് ഫോര്‍ട്ട് കൊച്ചി. എറണാകുളം നഗരത്തില്‍ നിന്ന് 12 കി.മീ അകലെയാണിത്. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോര്‍ട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാന്‍സിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകള്‍, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ടൗണ്‍ഷിപ്പ് ആയിരുന്നു ഫോര്‍ട്ട് കൊച്ചി.

ഫോര്‍ട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള് ള തദ്ദേശീയ നിയമം ഇന്ന് നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോര്‍ട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയില്‍ ഉള്‍പ്പെടും.ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ ദിനത്തില്‍ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ഈ കാര്‍ണിവല്‍ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാര്‍ണിവലിന്റെ ഭാഗമായി നടക്കുന്നുമട്ടാഞ്ചേരി

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി കോര്‍പ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മട്ടാഞ്ചേരി. എറണാ‍കുളം പട്ടണത്തില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകള്‍ എറണാകുളത്തെ സുഭാഷ് പാര്‍ക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയില്‍ നിന്നും പുറപ്പെടുന്നു..
ആകര്‍ഷണങ്ങള്‍മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വര്‍മ്മയ്ക്ക് (1537-1565) 1555-ല്‍ സമ്മാനിച്ച ഈ കൊട്ടാരം 1663-ല്‍ ഡച്ചുകാര്‍ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവര്‍ ചിത്രങ്ങളും ഇവിടെ ഉണ്ട്. പരദേശി സിനഗോഗ് - കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളില്‍വെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ല്‍ കൊച്ചിയിലെ മലബാര്‍ യഹൂദന്‍ ജനങ്ങളാണ് ഈ സിനഗോഗ് നിര്‍മ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാ‍ഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വര്‍മ്മ ജൂത സമുദായത്തിനു ദാനം നല്‍കിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയില്‍ ഒരു മതില്‍ മാത്രമേ ഉള്ളൂ. മട്ടാഞ്ചേരി ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്.
ബുദ്ധ-ജൈന മതക്കാരാണ്‌ പള്ളി എന്ന് ആരാധനാലയങ്ങളെ വിളിച്ചിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന മറ്റു മതക്കാരും ഇതനുസരിച്ച് അവരുടെ ആരാധനാലയങ്ങളെ പള്ളി എന്നു വിളിച്ചു പോന്നു.

മട്ടാഞ്ചേരിയില്‍ ചുക്ക് ഉണക്കുന്നകാഴ്ച
--

Thursday, 29 October 2009

ഓലപ്പുര

ഓലപ്പുര

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???
ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം
ഞാന്‍ വധുവിന്റെ ആളാണ് .
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി .
മുഹൂര്‍ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം
ചെണ്ട , നാദസ്വരം
പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി
ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ
എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല
നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി
നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി
ഞാന്‍ പിന്‍‌തിരിഞുനോക്കി
വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു
അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍
ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു
ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം
കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി
സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല
അവര്‍ പുറത്തു പോകേണ്ടി വന്നു
അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.
പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍ ..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല
കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം , ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും

കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍ ) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു
ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു
കൈകഴുകി
പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍
അതാ ഒരു പ്ലേറ്റില്‍ പഴം
ങേ , എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ?
ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ
അല്ലെങ്കില്‍ നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും
ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു
കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം
അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ
തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല
പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു
അവര്‍ ചിരപരിചിതരെ പ്പോലെ
നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,
അത് ഫോണിഗാ
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,
അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര്‍ വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം

oolappura

<

AZHAKOTHAMAINA

AZHAKOTHAMAINA